മാവേലി
ശ്രാവണസംഗീതം
Maveli (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2012 09:12:53.
 
മാവേലി വന്നപ്പോള്‍ മാനിനിമാര്‍ക്കെല്ലാം
മാരനെ കാണാന്‍ തിടുക്കം
(മാവേലി )
സീതയ്ക്കു് ഹൃദയത്തില്‍ രാമനാട്ടം
രാധയ്ക്കു് ഹൃദയത്തില്‍ കൃഷ്ണനാട്ടം
(മാവേലി )

ആരും കൊട്ടാതെ താനേ മുഴങ്ങണു്
അയലത്തെ താത്രിയ്ക്കു് കരളുടുക്കു്
(ആരും കൊട്ടാതെ )
ആരും കൊളുത്താതെ താനേ തിളങ്ങണു്
അമ്മുവിന്നിന്‍ കണ്ണില്‍ നിലവിളക്കു്
(ആരും കൊളുത്താതെ )
നിലവിളക്കു്
(മാവേലി )

സീതാര്‍ മുടിയുള്ള ചിരുതയ്ക്കു് ചികുരത്തില്‍
ചീകാത്ത നേരത്തും കാര്‍മിനുപ്പു്
(സീതാര്‍ )
കമലപ്പൂവമ്പനെ കണ്ടപ്പോള്‍ മാതുവിന്‍
കവിളത്തു് കുങ്കുമപ്പൂന്തുടുപ്പു്
(കമലപ്പൂവമ്പനെ )
പൂന്തുടുപ്പു്
(മാവേലി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts