കലേ ഇന്ദുകലേ
ശ്രാവണസംഗീതം
Kale indukale (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2012 08:02:29.
 
കലേ ഇന്ദുകലേ ഇന്ദുകലേ ഇന്ദുകലേ
വിണ്ണിലെ കൂഞ്ഞാത്തോലേ
മറക്കുട മാറ്റി നീ മന്നിലിറങ്ങൂ
മാവേലിമന്നന്‍ വരവായി
കലേ ഇന്ദുകലേ

കലയുടെ കോവിലില്‍ കളകളമൊഴുകി
അ...
കലയുടെ കോവിലില്‍ കളകളമൊഴുകി
കണ്ണാന്തളിയും കണ്ണെഴുതി
ഇണയെ തേടി രാക്കിളി പാടി (2)
കരയും തിരയും കളിയാടി
കലേ ഇന്ദുകലേ

മധുകരവേണുവില്‍ മദനമരന്ദം
നെയ്യാമ്പലിനോ നെഞ്ചിടറി
(മധുകര )
രജനീകാലം രാസവിലോലം (2)
അണിയൂ ലഹരി കല്ലോലം
സ നി ധ മ ഗ രിഗമ നീധമ ഗാരി സനിധനിസ
സരിഗമധനി സരിഗമ ഗരിസനിസ രീ രീ രീ രീ രീ രീ
രിഗ രിഗ രിസനിസ രീ രീ രീ ധനിസരിഗ രീ രീ രീ
മരിഗ രിസ രി രിഗരി സനി രി രിസനിധമ ഗമ നിധാനി
സരി ഗരിസനിധ നിസ രിസനിധ ഗമ മധ ധനി നിസരിമഗരിസ
നി രി മ നി ധ
രി ഗ മ ധ നി
(കലേ ഇന്ദുകലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts