മനസ്സൊഴുകും വഴി
സ്വീറ്റ് മെലഡീസ് 4
Manassozhukum vazhi (Sweet Melodies Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.
മനസ്സൊഴുകും വഴിയാരറിയാന്‍
മനസ്സാക്ഷിയിടറുന്നതാരറിയാന്‍
നീയറിയുന്നില്ല ഞാനറിയുന്നില്ല
ഗീതത്തിലാരോ പാടി - അന്ന്
ഗീതത്തിലാരോ പാടി ....

കരള് പൊട്ടിക്കരയുവാന്‍ കൊതിക്കുകില്‍ മനസ്സിന്റെ
വേദനയടക്കുവാന്‍ ആശിക്കുകില്‍ (കരള്‍ )
ഒരു നീര്‍ക്കണം പോലും ഉതിരാത്ത കണ്ണുകള്‍
ഏതു മനസ്സിന്റെ കണ്ണുകളോ
നീയറിയുന്നില്ല ഞാനറിയുന്നില്ല
ഗീതത്തിലാരോ പാടി - അന്ന്
ഗീതത്തിലാരോ പാടി ....
(മനസ്സൊഴുകും )

സാന്ത്വനമന്ത്രങ്ങളോതി മന്ദഹാസ-
പ്പൂനിലാവൊളിതൂകും മുഖങ്ങളെല്ലാം (സാന്ത്വന )
ഉണ്മയില്‍ ആര്‍ദ്രത നിറയുന്നതോ
മുഖം മനസ്സിന്റെ കണ്ണാടിയോ
നീയറിയുന്നില്ല ഞാനറിയുന്നില്ല
ഗീതത്തിലാരോ പാടി - അന്ന്
ഗീതത്തിലാരോ പാടി ....
(മനസ്സൊഴുകും )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts