എൻ ഹൃദയവിപഞ്ചികയിൽ
സ്വീറ്റ് മെലഡീസ് 4
En Hrudaya Vipanchikayil (Sweet Melodies Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:28.


എന്‍ ഹൃദയവിപഞ്ചികയില്‍
ശ്രുതിയുണര്‍ത്തും നാദബ്രഹ്മമേ
സ്വരത്രയമായ് ഒരു സ്വരമായ്
എന്‍ നാവില്‍ തെളിയുന്ന ചൈതന്യമേ
(എന്‍ ഹൃദയ )

വിഷാദമെന്നില്‍ നിറയുമ്പോള്‍ വിഷാദസാഗരം ഇരമ്പുന്നുവോ
വിഷാദമെന്നില്‍ നിറയുമ്പോള്‍ വിഷാദസാഗരം ഇരമ്പുന്നുവോ
ഉയരുന്നില്ലൊരു നിശ്വാസം പോലും
നീയറിയാതെന്റെയുള്ളില്‍ (ഉയരുന്നില്ലൊരു )
(എന്‍ ഹൃദയ )

സനാതന മന്ത്രമേ തമസ്സില്‍ തെളിയുന്ന മണിദീപമേ
സനാതന മന്ത്രമേ തമസ്സില്‍ തെളിയുന്ന മണിദീപമേ
അലിയുന്നെന്‍ മനസ്പന്ദങ്ങള്‍ നിന്നില്‍
സ്വര രാഗ ലയ താളമോടെ (അലിയുന്നെന്‍ )
(എന്‍ ഹൃദയ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts