കിനാവിനു നിറം പിടിക്കുന്നു
സ്വീറ്റ് മെലഡീസ് 4
Kinavinu Niram pidikkunnu (Sweet Melodies Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:28.
കിനാവിനു നിറം പിടിക്കുന്നു
നിലാവില്‍ നീ നിറയുന്നു
മലര്‍ മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍
നീ മയങ്ങുന്നു
(കിനാവില്‍ )

അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി
അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി
അന്തരാത്മാവാം അലയാഴി തന്‍
ആരോമല്‍ തിരകളോ
(കിനാവിനു )

പൊന്നിന്‍ ചിലമ്പൊലി കാതോര്‍ത്തിരിക്കും
എന്‍ മനസ്സിന്‍ മണ്ഡപത്തില്‍
പ്രഭാമയീ ... വികാര തരളയായ്
നീ വരുമോ
(കിനാവിനു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts