കൃഷ്ണാ മുകുന്ദ ജനാർദ്ദനാ
പ്രസിദ്ധ ഹിന്ദു ഭക്തി ഗാനങ്ങൾ
Krishna Mukunda Janardhana (Famous Hindu Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2022 07:07:49.
കൃഷ്ണാ മുകുന്ദ ജനാർദ്ദനാ
നിൻ ശ്രീപാദം തൊട്ടു വണങ്ങിടാം
ഗോപന്മാർ ഒത്തുകൂടി വെണ്ണ കട്ടു തിന്നുവോ
ഗോകുലത്തിലമ്മമാർക്ക് കണ്ണനല്ലേ നീ
ഗോപികമാർ ഒത്തുകൂടി ലാസ്യനൃത്തമാടിടുന്നു
മാനസത്തിൽ നീ അവർക്ക് തോഴനാകുമോ ....
എന്റെയുളളിൽ നീയിന്നൊരു കാലി ചെറുക്കനല്ലേ
വേണുവൂതും കരിമേഘക്കള്ളനല്ലേ നീ

അകതാരിൽ കാണ്ണനൊരു
കോവിലൊരുക്കാം
ചിത്രവർണ്ണ പീഠത്തിൽ നിന്നെ ഇരുത്താം
കൃഷ്ണ തുളസിമാല മാറിലണിയാം
പട്ടുടയാട നല്ലതിലകം ചാർത്താം
മയിൽപ്പീലി നിന്റെ മുടിയിൽ ചാർത്താം
സ്വർണ്ണ ഓടകുഴൽ നിനക്കേകിടുന്നു കണ്ണാ
എന്നെ മറക്കല്ലേ ഉണ്ണിക്കണ്ണാ

പൂവും ചന്ദനവും ഞാൻ അർപ്പിക്കുന്നു
വിശ്വാസ പനിനീർ ഞാൻ നേദിച്ചീടാം
തൃപ്പദം തോട്ടു തെഴുന്നേൻ കണ്ണാ
നിവേദ്യമായി പുഞ്ചിരി നീ ഏകണേ
സ്വപ്നങ്ങൾ എല്ലാം മറക്കാം കൃഷ്ണാ
വർണ്ണ സങ്കൽപ്പം നീ തന്നെ മായകണ്ണാ
എന്റെ ജീവനും നീയല്ലേ ഉണ്ണികണ്ണാ

കൃഷ്ണാ മുകുന്ദ ജനാർദ്ദനാ ...
നിൻ ശ്രീപാദം തൊട്ടു വണങ്ങിടാം ...
കൃഷ്ണാ മുകുന്ദ ജനാർദ്ദനാ ...
നിൻ ശ്രീപാദം തൊട്ടു വണങ്ങിടാം ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts