Added by [email protected] on September 4, 2020
എന്നുമെന്നച്ഛന്റെ ഓർമ്മയിൽ ഞാനൊരു
കുഞ്ഞിളം പൈതലായ് മാറും
ആ വിരൽത്തുമ്പിൽ തുളുമ്പുന്ന
വാൽസല്യത്തേൻ കൊതിക്കും (2)
പുണ്യമായ് വന്നെന്റെ ബാല്യത്തിലായിരം
നന്മകൾ നേർന്നെങ്ങു പോയീ
എത്രയോ രാവിൽ ഞാൻ കരഞ്ഞുറങ്ങിയെന്നോ
പിന്നെയും ആ മുഖം ഒന്നു കാണുവാൻ
എന്നുമെന്നച്ചന്റെ ഓർമ്മയിൽ ഞാനൊരു
കുഞ്ഞിളം പൈതലായ് മാറും
ആ വിരൽത്തുമ്പിൽ തുളുമ്പുന്ന
വാൽസല്യത്തേൻ കൊതിക്കും
മഴപെയ്തു തോർന്നൊരാ വയൽവരമ്പിൽ
ഇല പെയ്തു തീരാത്ത ഇടവഴിയിൽ
കഥ പറഞ്ഞച്ഛന്റെ കൈവിരൽത്തുമ്പിൽ
കൽക്കണ്ടമധുരം ഞാൻ തിരഞ്ഞ നേരം
ചന്ദനം ചാർത്തിയ തൂമണി നെറ്റിമേൽ
ഉമ്മകൊണ്ടതിമധുരം തന്നു
പുണ്യമാം സന്ധ്യകൾ പുലരികൾ
ഇനിയേതു ജന്മം തിരിച്ചു വരും
പകൽ മാഞ്ഞ നേരത്താ പുഴയിറമ്പിൽ
കുയിൽ പാടിയെത്തുന്ന താഴ്വരയിൽ
കളി പറഞ്ഞച്ഛന്റെ തോളിലേറിപ്പോയി
വാൽസല്യക്കടലിൽ ഞാനലിഞ്ഞ നേരം
ചെമ്പകം പൂത്തൊരാ കാവിനരികെ നമ്മൾ
കൽവിളക്കിൽ ചെറുദീപം കൊളുത്തി
നോവുമായ് മായുമീ തിങ്കളേ
മിഴിവാർന്നൊരോർമ്മയായ് മാറിയില്ലേ നീ
എന്നുമെന്നച്ഛന്റെ ഓർമ്മയിൽ ഞാനൊരു
കുഞ്ഞിളം പൈതലായ് മാറും
ആ വിരൽത്തുമ്പിൽ തുളുമ്പുന്ന
വാൽസല്യത്തേൻ കൊതിക്കും
ആ വിരൽത്തുമ്പിൽ തുളുമ്പുന്ന
വാൽസല്യത്തേൻ കൊതിക്കും
----------------------------------
Added by [email protected] on September 4, 2020
ennumennachchhante ormmayil njaanoru
kunjilam paithalaay maarum
aa viraltthumpil thulumpunna
vaalsalyatthen kothikkum (2)
punyamaay vannente baalyatthilaayiram
nanmakal nernnengu poyee
ethrayo raavil njaan karanjurangiyenno
pinneyum aa mukham onnu kaanuvaan
ennumennacchante ormmayil njaanoru
kunjilam paithalaay maarum
aa viraltthumpil thulumpunna
vaalsalyatthen kothikkum
mazhapeythu thornnoraa vayalvarampil
ila peythu theeraattha itavazhiyil
kathha paranjachchhante kaiviraltthumpil
kalkkantamadhuram njaan thiranja neram
chandanam chaartthiya thoomani netimel
ummakontathimadhuram thannu
punyamaam sandhyakal pularikal
iniyethu janmam thiricchu varum
pakal maanja neratthaa puzhayirampil
kuyil paatiyetthunna thaazhvarayil
kali paranjachchhante tholilerippoyi
vaalsalyakkatalil njaanalinja neram
chempakam pootthoraa kaavinarike nammal
kalvilakkil cherudeepam kolutthi
novumaay maayumee thinkale
mizhivaarnnorormmayaay maariyille nee
ennumennachchhante ormmayil njaanoru
kunjilam paithalaay maarum
aa viraltthumpil thulumpunna
vaalsalyatthen kothikkum
aa viraltthumpil thulumpunna
vaalsalyatthen kothikkum