അമ്പലക്കൊമ്പന്റെ (സാദരം )
This page was generated on April 27, 2024, 6:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ലാലു അലക്സ് ,കവിയൂർ പൊന്നമ്മ ,ചിത്ര ,സുവർണ്ണ മാത്യു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:06.


അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട്
വമ്പത്തമോതുന്ന ചമ്പക്കിളി
കുളിരുകോരും കിളി പുലരികാണുമ്പോളുണരും കിളി
പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട്
തിരുതകൃതിയരുളും കിളി
ചിന്നക്കിളീ വര്‍ണ്ണക്കിളീ
ഇനിയെന്നുവരുമെന്‍ കിളി?

രാമായണപ്പൈങ്കിളി - നല്ല
വാതായനപ്പൂങ്കിളി
രാവുകള്‍ നീന്തിവന്നെത്തുന്ന സൂര്യന്റെ
കതിരണിഞ്ഞെത്തും കിളി
പവിഴമുണ്ടോ മുത്തുക്കിളി
മധുരമുണ്ടോ ചെല്ലക്കിളി?
അഴകിലൊഴുകുന്ന ദേശാടനപ്പൈങ്കിളി
ലാലാലലാലാ..............

നാവോറുപാടും കിളി - നല്ല
താരാട്ടുപാടും കിളി
കദളീവനങ്ങള്‍ കടന്നുവന്നെത്തുമെന്‍
മാണിക്യവര്‍ണ്ണക്കിളി
കനകമുണ്ടോ ആശക്കിളീ
സ്വപ്നമുണ്ടോ കോലക്കിളീ
കോലമയിലിന്റെ കളിയാട്ടമാടും കിളി?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts