പ്രണയമണി തൂവല്‍ കൊഴിയും [സ്ത്രീ] (അഴകിയ രാവണന്‍ )
This page was generated on May 3, 2024, 3:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാസാഗര്‍
ഗാനരചനകൈതപ്രം
ഗായകര്‍സുജാത മോഹൻ
രാഗംആഭേരി
അഭിനേതാക്കള്‍മമ്മൂട്ടി ,ബിജുമേനോൻ ,ഭാനുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:00.
തന നനന താന താന ..പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തന നാന നാന താനനാ
ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ.....

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
ആദ്യാനുരാഗരാമഴ......
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..)
പുതു മഴ.....ആ... ആ...
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

വിരഹങ്ങളേകി ചെന്തീ മഴ
അഭിലാഷമാകേ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ....)
സ്വര(?) മഴ ആ... ആ...

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
ആദ്യാനുരാഗരാമഴ......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts