വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:57.
രാവിരുളും പകൽ ശാപവുമായ് അഴലുകൾ തൻ ചുഴിമലരിൽ പിടയുകയോ സ്മ്രിതിശലഭം രാവിരുളും പകൽ ശാപവുമായ് തണലുകൾ മറയും തീരങ്ങളിലീ വേനൽ ചിറകുകൾ കൊഴിയും സായന്തനമായ് ശരനിരയേറ്റോരിടനെഞ്ചിൽ സാന്ത്വനമായ് തഴുകിടുവാൻ ഏതു പൂർവപുണ്യമായിടാം പെരുവഴിയരികിൽ രാവിരുളും പകൽ ശാപവുമായ് കനവുകൽ പെരുകും യാമങ്ങളിലീ കാറ്റിൽ കടലലയുലയും സന്താപവുമായ് പദമിടറും എൻ യാത്രകളിൽ വഴിപിരിയും പൊൻ താരകമേ നിന്റെ കൈ ചെരാതിലാടുമീ കതിരൊളി തരുമോ രാവിരുളും പകൾ ശാപവുമായ് അഴലുകൾ തൻ ചുഴിമലരിൽ പിടയുകയോ സ്മ്രിതി ശലഭം രാവിരുളും പകൾ ശാപവുമായ് |