പൊൻവിളക്കേന്തും (കുടുംബ വാർത്തകൾ )
This page was generated on April 30, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:31.

പൊന്‍വിളക്കേന്ദു നീ ഉഷസ്സാണോ സുന്ദരിയെന്‍ പ്രിയ വധുവാണോ
കുങ്കുമപ്പൂവിതള്‍കൈ നീട്ടി മന്ദം നിന്നേ ഉണര്‍ത്തുന്നു
ജാതക പുണ്യത്തിന്‍ തിരിനാളമായെന്‍ മാനസതീരത്തു നീയണഞ്ഞു
സഖി എന്‍റെ കിനാവും പൂവണിഞ്ഞു
// പൊന്‍വിളക്കേന്ദു............//

കുളിരണിയാണാ പാദസരം മണിവളകള്‍ക്കും കിളിനാദം
വിരലുകള്‍ നീന്തും തന്ത്രികളില്‍ വീണലിയുന്നു സംഗീതം
പൊലി പൊലി പൂവേ താരാട്ടുകള്‍ പാടി പകലുകളെല്ലാം പൂപാലികയാക്കി
കൂടണഞ്ഞു നീ മധുമാരിയായി എന്‍റെ ജീവനില്‍ നീ മാത്രം
പൊന്‍വിളക്കേന്ദു നീ ഉഷസ്സാണോ സുന്ദരിയെന്‍ പ്രിയ വധുവാണോ

പുതുമഴയാണാ സല്ലാപം പുളകമിതെന്നും സമ്മാനം
ഇടവഴി തോറും മന്ദാരം പരിഭവമെല്ലാം സിന്ദൂരം
ഇനിവരുമോരോരോ കാറ്റിലുമുണ്ടോ ഇണമിഴി തേടും സൗവര്‍ണ്ണ പരാഗം
ഭൂമി കന്യകേ പകരം തരാം പാരിജാതമോ കണ്ണീരോ
// പൊന്‍വിളക്കേന്ദു...........//




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts