പൊന്നുഷ കന്യകേ (കുടുംബ വാർത്തകൾ )
This page was generated on May 3, 2024, 3:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സംഗീത മാധ‌വ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:30.

പൊന്നുഷഃകന്യകേ നീയേതോ...
സുന്ദരിയാം നവവധുവാണോ
ചെമ്പകപ്പൂമണം വീശും പോല്‍
പുഞ്ചിരിതൂകുന്ന സഖിയാണോ....
നൂറുവസന്തങ്ങള്‍ കണ്ണാടി നോക്കും
ജീവനിലാനന്ദം നീ പകര്‍ന്നു
സഖീ.....എന്റെ നിലാവും നീയറിഞ്ഞു...
പൊന്നുഷഃകന്യകേ നീയേതോ...
സുന്ദരിയാം നവ വധുവാണോ...

കുളിരല തീർത്തൂ പാദസരം
മണിവള പെയ്തു കിളിനാദം
വിരലുകള്‍ നീന്തും തന്ത്രികളില്‍
വിസ്മയരാഗം കാതോര്‍ത്തു
പൊലി പൊലി പൂവേ...താരാട്ടുകള്‍ പാടി
പകലുകളെല്ലാം പൂപ്പാലികയാക്കി
കൂടെ വന്നു നീ കിളി പാടുമീ
സ്നേഹസാനുവില്‍ ഒന്നാകാന്‍
(പൊന്നുഷഃകന്യകേ.....)

പുതുമഴയേതോ സല്ലാപം
പുളകമിതെല്ലാം സമ്മാനം
ഇടവഴി നീളെ മന്ദാരം
നെറുകയിലെന്നും സിന്ദൂരം
തഴുകിടുമോരോ പൂങ്കാറ്റിലുമുണ്ടോ
ഇണയുടെ ചൂടിന്‍ സൌവര്‍ണ്ണപരാഗം
ദേവകന്യകേ....നിറയുന്നുവോ
ജീവരാഗമീ ആത്മാവില്‍
(പൊന്നുഷഃകന്യകേ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts