വാര്‍ത്തിങ്കള്‍ തെല്ലല്ലേ [F] (ഡ്രീംസ്‌ )
This page was generated on March 29, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സ്വര്‍ണ്ണലത
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:01.

ആ...............

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തേ മാന്‍പേടപ്പെണ്ണ് ഓ.....
മാനത്തേ മാന്‍പേടപ്പെണ്ണ്
// വാര്‍ത്തിങ്കള്‍.......//
പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് (2)
മിഴിരണ്ടും മൈനകളാണ്
ചേക്കേറാന്‍ മുത്തേ നേരമായി ഓ.........
ചേക്കേറാന്‍ മുത്തേ നേരമായി
// വാര്‍ത്തിങ്കള്‍.......//

മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
വാനത്തേ വാനമ്പാടി പാറിവാ
// മാണിക്യക്കാവും.....//
മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ
വെയിലാറും വേനല്‍ക്കൂട്ടില്‍
ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........
അരളിപ്പൂകാടിന്‍ മേടയില്‍
// വാര്‍ത്തിങ്കള്‍............//

കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ
മിന്നാരത്താരം മിന്നി കണ്‍കളില്‍
// കണ്ണാടിച്ചില്ലില്‍ ........//
പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍
// വാര്‍ത്തിങ്കള്‍..........//


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts