വാര്‍മുകിലേ (മഴ )
This page was generated on April 27, 2024, 1:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംരവീന്ദ്രൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംജോഗ്‌
അഭിനേതാക്കള്‍സം‌യുക്താ വർമ്മ ,ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2019 16:21:49.
ആ‍ാ..ആ‍ാ...ആ‍ാ...
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..)
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ്‌ മിഴിനീർ വഴിയും(വാർമുകിലേ..)

പണ്ട്‌ നിന്നെ കണ്ട നാളിൽ പീലി നീർത്തി മാനസം (2)
മന്ദഹാസം ചന്ദനമായീ (2)
ഹൃദയ രമണാ..
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ (വാർമുകിലേ..)

അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കൾ നന്ദനമായി (2)
നളിന നയനാ..
പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ
പോരുമോ വീണ്ടും (വാർമുകിലേ..)
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts