വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,ബി അരുന്ധതി |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:53.
ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ് ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി ശതകോടി ജന്മങ്ങള് തേടുന്ന സാന്ത്വനം പടരുന്ന ഹൃദയാഞ്ജലി.... (ഹിമശൈല) ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര- വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം ഉഷസ്സിന്റെ കരവലയങ്ങളില്‍ ലളിതലവംഗ- ലതാവലിയാടും ഖരഹരപ്രിയരാഗഭാവം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ വിരഹിണി രാധിക പാടിയ ഗാനം നിത്യകല്യാണവസന്തം തേടിയ ഗോപാലികമാര്‍ തേങ്ങിയ രാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ പ്രമദവനങ്ങളിലെ സ്ത്രീജന്മം പാടിയ സാന്ദ്രമനോമയരാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍ സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ മഗരിസ നിധപമ ഗരിസനി ധപ സ പ സ |