വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:24.
മൂളിമൂളിക്കാറ്റിനുണ്ടൊരു കളിക്കുറുമ്പ് കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി ഇലക്കുറിച്ചാന്തു തൊട്ട് കിഴക്കിനി- പ്പുലരിപ്പെണ്ണിന്നടുത്തുവന്നിടയ്ക്കിടയ്ക്കൊരു- കളിവിളയാട്ടം... കളിവിളയാട്ടം... (മൂളിമൂളി) വിരല്‍ തൊട്ടു വിരല്‍ തൊട്ടു കനവിലെ പൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും മിഴികൊണ്ടു മിണ്ടുന്ന മനസിന്റെ ഭാഷ- യെനിക്കറിയുമെന്നു നടിച്ചു നില്ക്കും കൈവിരല്‍ ഞൊടിച്ചു നില്ക്കും (മൂളിമൂളി) നീരാട്ടിന്നിറങ്ങുമ്പോള് കുളപ്പുരക്കോലായില്‍- വന്നകത്തമ്മയെന്നോതിച്ചിരിക്കും പൊന്നുംകിനാവിന്റെ പൊന്നാനിപ്പുഴയില്‍ വന്നാരാരുമറിയാത്ത രഹസ്യമോതും പുളകത്തിന്‍ പുടവ നല്‍കും (മൂളിമൂളി) |