ആഴിത്തിരകള്‍ (ആണ്‍) (കനല്‍കിരീടം )
This page was generated on May 11, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2023 07:01:33.
ആഴിത്തിരകള്‍ തീരത്തെഴുതും
ആത്മകഥയീ ജീവിതം
ആര് കേള്‍ക്കുന്നു...
വിധിതന്‍ മേഘസന്ദേശം
(ആഴിത്തിരകള്‍ ...)

കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ
കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ
സ്നേഹവസന്തം നിന്റെ മുന്നില്‍
പൂവിരിക്കാന്‍ പോരുമോ
കയ്യില്‍ നിറയെ കനകമുണ്ടോ
കാറ്റ് തുണയുണ്ടോ
വലയില്‍ സ്വര്‍ണ്ണമീനുണ്ടോ
(ആഴിത്തിരകള്‍ ...)

ആ...ആ...ആ...ആ....

മറവിയിൽ നീ ഒടുവിലൊരു നാൾ
മനസ്സു ചായ്ക്കും വേളയിൽ
മറവിയിൽ നീ ഒടുവിലൊരു നാൾ
മനസ്സു ചായ്ക്കും വേളയിൽ
മാമഴവില്ലിൻ വർണ്ണമെല്ലാം
മായയായി തീരുമോ ...
അരികിലുണ്ടോ തണൽമരങ്ങൾ
ഹൃദയശലഭങ്ങൾ....
എവിടെ ഉദയതീരങ്ങൾ...
(ആഴിത്തിരകള്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts