വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:11.
കനകച്ചിലങ്ക കൊഞ്ചിക്കുണുങ്ങിക്കുണുങ്ങിത്തഞ്ചി കരളിലുണരും താളം...... പവിഴപ്പളുങ്കുപന്തൽ അഴകിനരുമപ്പന്തൽ ഒരുങ്ങിവിളിക്കും നേരം....(കനകച്ചിലങ്ക....) ഒരു കുറുമ്പനും കുറുമ്പിക്കും വേളി പൊന്‍ കുനുമണിക്കുരുന്നിലത്താലി..(ഒരു കുറുമ്പനും...) ഈ മംഗളങ്ങള്‍ വരമന്ത്രമായ് ഈ ഊരുകൂടലൊരു പുണ്യമായ്..(ഈ മംഗളങ്ങള്‍....) പാടാം...കാവേരീ........ സംക്രമയാമം പൊലിയാറായ്........ (കനകച്ചിലങ്ക.......) കുമ്മിയോടക്കുറുകുഴല് വേണം തെരുക്കൂത്തുപാട്ടു വേണം നാണമോടെ ഒരു നടമാടും മയിലിന്റെ പീലി വേണം നിന്റെകുഞ്ഞുകുടിലോരം പൊൻകണിമഞ്ഞുദീപനിരയെരിയേണം(2) കനവിലെ കല്യാണനാള് ..... ഒരു മാരിവില്ലുവള വാങ്ങേണം മോതിരങ്ങള്‍ പലതണിയേണം.... എന്നെമാത്രമൊരുസ്വര്ണ്ണമഞ്ചലില് വരവേല്‍ക്കാന്‍ പോരണം.... (കനകച്ചിലങ്ക.......) ചാഞ്ഞുലഞ്ഞ പകലൂഞ്ഞാലില് ഒരു ചില്ലുകൂടു വേണം... തുള്ളിയോടുമിളമാന്കുഞ്ഞിന് ചെറുപുള്ളി മേലെ വേണം കാതില്‍ മെല്ലെയൊരു പേരോതാന്‍ ..കുളിര്പെയ്തിറങ്ങുമൊരു കാവേരി(2) മനസ്സിലെ മധുമാസനാള്..... ഒരു രാക്കുരുന്നുമഴ നനയേണം.. മാറു ചുറ്റി ഉടലലിയേണം... ഒരു രാക്കുരുന്നുമഴ നനയേണം.... മാറു ചുറ്റി ഉടലലിയേണം.... എന്നെമാത്രമൊരുവെണ്ണിലാവുപോൽ വിരൽത്തുമ്പിലേല്ക്കണം (കനകച്ചിലങ്ക.......) |