ഉമ്മിണ്ണി ഉമ്മിണി ഉയരത്തു (ബാല്യകാലസഖി )
This page was generated on May 5, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ പി കോമള ,സരസ്വതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാകുമാരി ,ഷുക്കൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:52.


ഉമ്മിണി ഉമ്മിണി ഉയരത്ത്
അമ്പിളിവീട്ടിന്‍ അയലത്ത്
പാദുഷ ഞാന്‍ കെട്ടി
നല്ലൊരു പവിഴക്കൊട്ടാരം
നല്ലൊരു പവിഴക്കൊട്ടാരം

മതിലുകളെല്ലാം മാണിക്യം
വാതിലിലെല്ലാം വൈഡൂര്യം
മുത്തുപതിച്ചൊരു മട്ടുപ്പാവില്‍
ഒത്തിരിയൊത്തിരി ഹൂറികളും

സുന്ദരിമാരാം ഹൂറികളോ
പൊന്മണിവിശറികള്‍ വീശുന്നു
നവരത്നത്തിന്‍ മണിമഞ്ചത്തില്‍
നമ്മുടെ റാണികിടക്കുന്നു

മജീദ് സുല്‍ത്താന്‍ വരുമപ്പോല്‍
സുഹറാ റാണി എഴുന്നേല്‍ക്കും
നഖമില്ലാത്തൊരു കയ്യുപിടിച്ചു
നല്ലൊരു മുത്തം നല്‍കീടും

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts