സ്നേഹപ്പൂങ്കുയിലേ (ദീപങ്ങള്‍ സാക്ഷി )
This page was generated on May 11, 2024, 4:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:03.

സ്നേഹപ്പൂങ്കുയിലേ ഒരു
രാഗം കൊണ്ടുവരൂ
എന്‍ കണ്മണിയാളുടെ കണ്ണീരൊപ്പാന്‍
കൈലേസൊന്നു തരൂ

ഓമനേ എന്‍ മനം വേണുവാക്കി മാറ്റി നീ
കാതരേ എന്‍ മനം പൊന്‍വീണയാക്കി മാറ്റി നീ
ഇനി എന്തിനായ്‌ മിഴിനീര്‍ തോഴി
ഇനി എന്തിനായ്‌ നൊമ്പരങ്ങള്‍
നോവുകളും പൂവുകളായ്‌ നിന്റെ
ജീവനില്‍ മധു പകരൂ
പ്രേമവതീ എന്‍ നെഞ്ചില്‍ പടരൂ
ഓ..ഓ.. ഉം... (സ്നേഹപ്പൂങ്കുയിലെ...)


ഹേയ്‌ സഖീ പ്രേമമെന്‍ നെഞ്ചിലൂറി നില്‍ക്കുമ്പോള്‍
ഹേയ്‌ സഖീ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍
നിനക്കുള്ളതല്ലേ നിറമുള്ള പൂക്കള്‍
നിനക്കുള്ളതല്ലേ പൊന്‍ കിനാക്കള്‍
ഇണയായ്‌ ഞാന്‍ തുണയായ്‌ ഞാന്‍
നിന്റെ പ്രാണനില്‍ ശ്രുതി ചൊരിയും
തേന്‍കണമായെന്‍ ഉള്ളില്‍ നുരയൂ.




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts