നല്ല മുത്തശ്ശിയമ്മ (ഒരു മുത്തശ്ശിക്കഥ )
This page was generated on May 22, 2024, 9:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,പി ലീല ,സുജാത മോഹൻ
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍വിനീത് ,നിരോഷ ,ഫിലോമിന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:42.
നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാന്‍
പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാന്‍
സ്‌മരണതന്‍ വേണുഗാനം കടലിവള്‍ പാടുമോ
കരളിലെ പ്രേമഗാനം ഇനിയിവള്‍ പാടുമോ
പഴയൊരാപ്പുലരികള്‍ ഇനി വരുമോ

(നല്ല...)

നല്ല ശംഖുകള്‍ കോര്‍ത്തു നൂലവര്‍ താലിയായണിഞ്ഞു
ശംഖുമാലയും ചുടി മാരന്റെ മാറിലന്നമര്‍ന്നു....
കടലോരമാകെ അവര്‍ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു
തിരമാലകള്‍ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്....
പതിവായ് കടലിന്‍ കരയിലിരുന്നവര്‍ സ്വപ്‌നം കൈമാറി

(നല്ല...)

മണ്ണുകൊണ്ടവര്‍ തീ‍രഭൂമിയില്‍ വീടു തീര്‍ത്ത രാവില്‍
തമ്മിലന്നവര്‍ എന്തു സ്വപ്‌നങ്ങള്‍ പങ്കുവച്ചിരിക്കാം
തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകര്‍ന്നുപോയി
ഇരുമെയ്യുകള്‍ ചേര്‍ന്നു രാവില്‍ അലയാഴിയില്‍ ആഴ്‌ന്നുപോയി
കടലില്‍ പവിഴക്കോട്ടയിലിന്നവര്‍ കനകം കൊയ്യുന്നു

(നല്ല...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts