അമ്പാടിക്കണ്ണാ കാര്‍വര്‍ണ്ണാ (ഇത്രമാത്രം )
This page was generated on May 1, 2024, 4:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരഘുകുമാർ
ഗാനരചനകെ വിജയന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജലജ ,എം ജി സോമന്‍ ,നന്ദിത ബോസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:15.


ആ...
അമ്പാടിക്കണ്ണാ കാര്‍വര്‍ണ്ണാ
പാദാരവിന്ദം തേടുന്നേന്‍
കണികാണുവാന്‍ കഥചൊല്ലുവാന്‍
പീതാംബരാ...
[അമ്പാടിക്കണ്ണാ]

ഭക്തിയാല്‍ തൊഴുകയ്യുമായ് നിന്നു
തൃപ്തയായ് മനഃശ്ശാന്തിയാല്‍
തവശക്തിയാല്‍ മമമുന്നിലായ്
ഒരു സത്യമാണഖിലാണ്ഡവും
[അമ്പാടിക്കണ്ണാ]

കാല്‍ച്ചിലമ്പൊലി കേള്‍ക്കുവാന്‍
കാതോര്‍ത്തുനിന്നു ജനാര്‍ദ്ദനാ
തവകാല്‍ക്കല്‍ വീണുവിതുമ്പിയാല്‍
നീ വേണുനാദമുതിര്‍ക്കണേ
[അമ്പാടിക്കണ്ണാ]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts