വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:32.
ഇത്തിരിയില്ലാത്ത കുഞ്ഞേ ഈ വഴിത്താരയില്‍ ഏകാകിനിയായ് പോവതെങ്ങുനീ പേടിസ്വപ്നങ്ങള്‍ കണ്ടുവോ പിഞ്ചുഹൃദയം നൊന്തുവോ? താലോലിക്കാനുള്ള കൈകള്‍ നിന്നെ തല്ലിയുടക്കുവാന് വന്നുവോ സ്നേഹത്തിന് തീര്‍ഥജലം കിട്ടാതെ ദാഹിച്ചു നിന്നു കരഞ്ഞുവോ അമ്മിണിച്ചുണ്ടിലൊരുമ്മ തരാന്‍ അകലെനിന്നമ്മ വിളിച്ചുവോ പൂച്ചക്കണ്ണുള്ള നക്ഷത്രങ്ങളെ രാത്രിയില്‍ കണ്ടു ഭയന്നുവോ പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തിന് മുന്പില് നീ ഭ്രാന്തിയെപ്പോലെ ചിരിച്ചുവോ? |