വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 19 2017 14:16:49.
പൊന്നുരുകും പൂക്കാലം.... നിന്നെ കാണാൻ വന്നു... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... (പൊന്നുരുകും....) പൂവാക കാടിനു പൊൻകുട ചൂടി ആലോലം... പൂവാക കാടിനു പൊൻകുട ചൂടി ആലോലം താളലയങ്ങളിലാടീ താഴംപൂപോൽ തഴുകും കുളിർകാറ്റിൻ.... കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നൂ.... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... കാടാകെ കാവടിയാടുകയായി തന്നാനം.... കാടാകെ കാവടിയാടുകയായി തന്നാനം കാനനമൈനകൾ പാടീ ഈ സന്ധ്യ പോയ് മറയും വനവീഥീ പൂവിടും സ്മൃതിരാഗമായ് കാറ്റിൻ നെഞ്ചിൽ ചായുന്നൂ... പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു... പൊന്നാട തളിരാട കാണിക്കയായ് തന്നൂ... കൂടേറാൻ......പ്രാവെല്ലാം പാറിപോകേ... ലലല ലലലല.... |