റൂഹിയാന്റെ കൊച്ചുറൂഹിയാന്റെ (ഒന്നും മിണ്ടാത്ത ഭാര്യ )
This page was generated on May 4, 2024, 10:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരഘുകുമാർ
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ് ,സതീഷ്‌ ബാബു ,ജോളി അബ്രഹാം ,എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,മമ്മൂട്ടി ,കുഞ്ചൻ ,നിത്യ രവീന്ദ്രൻ ,വിജി ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:04.

റുഹിയാന്റെ.....കൊച്ചു റുഹിയാന്റെ....
റുഹിയാന്റെ നിക്കാഹിന്‌ ബിരിയാണി വെയ്ക്കാനാരുവരും ?
കോഴിബിരിയാണി വെയ്ക്കാനാരുവരും ?
ബിരിയാണി വെയ്ക്കാനാരുവരും ?
കോഴിബിരിയാണി വെയ്ക്കാനാരുവരും ?
ഹേയ് സുൽത്താനായ് മണവാളൻ ദുബായിലെത്തുമ്പം
ചോറ്‌ വിളമ്പാനാരുവരും ?
നെയ്ച്ചോറ്‌ വിളമ്പാനാരുവരും ?
ചോറ്‌ വിളമ്പാനാരുവരും ?
നെയ്ച്ചോറ്‌ വിളമ്പാനാരുവരും ?
റുഹിയാന്റെ....കൊച്ചു റുഹിയാന്റെ...
റുഹിയാന്റെ നിക്കാഹിന്‌....

മണിയറ ഇന്നു രാവിലൊരുങ്ങും മോളേ
മണവാളനരികിൽ വന്നിരിക്കും മോളേ
(മണിയറ ഇന്നു......)
തഞ്ചത്തിൽ തട്ടം മാറ്റി കൊതിയോടെ കണ്ണിൽ നോക്കി
കള്ളനവൻ മാറോടു ചേർത്തിരുത്തും
അടിമുടി മുത്തം നൽ‌കി നിന്നെ പുന്നാരിക്കും
നീ നാണത്താൽ....
നീ നാണത്താൽ ചുവക്കും പുന്നാരപ്പൂമോളേ
പുന്നാരപ്പൂമോളേ..
(നീ നാണത്താൽ....)
നിങ്ങള്‍ മണിയറ മെത്തയില്‍ ഒത്തുരസിച്ചു രാവു വെളുപ്പിക്കും
നീ കോരിത്തരിക്കും അവനൂറിച്ചിരിക്കും

പത്തൊൻപതര മെഹറുമായ്.... ആ...ആ...
പത്തൊൻപതര മെഹറുമായ് മണവാളൻ വന്നപ്പം
നിൽക്കാതെ നടന്നതാര്‌ ? ഹോയ് നിൽക്കാതെ ഓടി നടന്നതാര്‌?
പെണ്ണിന്റെ ബാപ്പാ....മണവാട്ടിപ്പെണ്ണിന്റെ ബാപ്പാ...
ബാപ്പുട്ടിക്കാ.. ആ.. നമ്മുടെ ബാപ്പുട്ടിക്കാക്കാ...

സന്തോഷസൂചകമായ് തന്നതിനു നന്ദിയായ്
നമ്മളെല്ലാം ചേർന്നു പാടാം താങ്ക് താങ്ക് താങ്ക്..
(സന്തോഷസൂചകമായ്.....) - 2
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts