കദളിപ്പൂവിന്റെ (ബിന്ദു)
This page was generated on May 14, 2024, 8:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപീറ്റര്‍ റൂബെന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:04.

കദളിപ്പൂവിന്റെ മെയ്യിൽ കാറ്റിൻ അംഗുലികൾ
കവിത കുറിക്കുന്നു
കുളിരിൻ മുത്തു പതിയ്ക്കുന്നു
കണ്മണിക്കുഞ്ഞിന്റെ ചുണ്ടിൽ
അച്ഛൻ സ്നേഹത്തിൽ മുത്തമുണർത്തുന്നു
കരളിൻ സ്വത്തു പടർത്തുന്നു

താമരയിതൾ മഞ്ചം
കനവിൽ താരണി മലർമഞ്ചം
ഓമനബിന്ദുവിനായ് നമ്മൾ നീർത്തു കൊടുക്കുമ്പോൾ
ശ്യാമരജനിയില്ലേ ചന്ദനശീതളചന്ദ്രികതൻ
കോമളപാണികളോ
അവളെ താരാട്ടീടുന്നു
ആരീരാരാരോ രാരീരാരീരാരോ
(കദളിപ്പൂവിന്റെ..)

മാനസമൃദുഗാനം
മാധവ മായാമധുഗാനം
മാലിനിയോളങ്ങൾ ചുണ്ടിൽ നിന്നുമുണർത്തുമ്പോൾ
സിന്ദൂരപ്പൂവിൻ ചൊടിയിൽനിന്നൂറും പൂന്തേൻ
പൂന്തേനീച്ചകൾതൻ അധരം നുകരുന്നു
(കദളിപ്പൂവിന്റെ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts