വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ജയചന്ദ്രൻ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:12.
പൂ വിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല മുത്തു കിലുങ്ങും മുന്തിരിച്ചെപ്പിൽ മുള വിരിഞ്ഞില്ലാ ചുറ്റും നിറമലിഞ്ഞില്ല ആ....ആ.....ആ....ആ........... തണ്ടുലഞ്ഞില്ല തണ്ടിൽ ചെണ്ടുണർന്നില്ല ഇക്കിളിക്കൊമ്പിൽ തക്കിളിത്തുമ്പിൽ കിളി പറന്നില്ലാ ചുറ്റും കള നിറഞ്ഞില്ല കുഞ്ഞു തെന്നൽ വിശറി വീശി ഇടവഴിയരികിൽ കുളിരരുവികൾ അലകളും ഞൊറിഞ്ഞലസമായൊഴുകി (2) പൊന്നു പൂത്ത താഴ്വരയിൽ പുതുമണമിളകി (2) തടങ്ങളിൽ കയങ്ങളിൽ തടിനികൾ തഴുകി (തണ്ടുലഞ്ഞില്ല..) ചായമിട്ടു ചമയമാർന്ന മലയുടെ മറവിൽ ചെറുകുരുവികൾ ഇണകളോടൊത്ത് ചിറകുകൾ ഉരുമ്മി (2) നീലമേഘമാലകളാൽ നിഴലുകൾ മെഴുകി (2) വനങ്ങളും ചുരങ്ങളും കളികളിൽ മുഴുകി (പൂ വിരിഞ്ഞില്ലാ...) |