വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സുകുമാരന്‍ ,റീന എം ജോൺ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:33.
മാനസദേവീ നിന് രൂപമോ യാമിനീ രാഗമാലികയോ ആത്മാവിലേകാന്തമോഹങ്ങള്‍ തീര്‍ക്കുന്ന താരകയോ... (മാനസ...) താഴ്വര നീര്‍ത്തിയ തേന്‍മലര്‍ശയ്യയില്‍ ആദ്യസമാഗമ ദാഹവുമായ് ആരോമല്‍പ്പൂവേ നിന് കാലൊച്ച കേള്‍ക്കാനായ് ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ (മാനസ...) നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ രാഗമായ് ഓമലേ ഞാനലിയാം ആനന്ദം തേടും നിന് ചെഞ്ചുണ്ടില്‍ പ്രേമത്തിന് കാവ്യങ്ങള്‍ നല്കാനായ് ഞാന്‍ വന്നു - പോരൂ നീ (മാനസ...) |