വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:42.
ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര ഗുരു സാക്ഷാത് പരബ്രഹ്മഃ തസ്മൈ ശ്രീ ഗുരവേ നമ സാന്ദീപനിയൂടെ ഗുരുകുലമേ സമത്വസുന്ദരഭാരതമേ സിന്ധുനദീതട സംസ്കാരത്തിൻ ശംഖൊലി മനസ്സിൽ മുഴക്കി തൂവിയർപ്പുനീർച്ചാലിലായിരം തുംഗഭദ്രകളൊഴുക്കി വരുന്നു ഞങ്ങൾ ജയഭാരതം യുഗഭാരതം വരുന്നു ഞങ്ങൾ വിജ്ഞാനത്തിൻ വിശ്വഭാരതികൾ തീർക്കാൻ വിശ്വഭാരതികൾ തീർക്കാൻ വിടരട്ടെ യുവസിരകളിൽ ഇനിയും ഭക്രാനംഗലുകൾ പടരട്ടെ രണധമനിയിലിനിയും പുത്തൻ ഗോഖലെകൾ (സാന്ദീപനിയുടെ...) പഞ്ചമഹാനദി മണ്ണിലൊഴുക്കി ഭഗീരഥന്മാരായി പാഞ്ചജന്യ ജയകാഹളമൂതി പാർത്ഥസാരഥികളായി വരുന്നു ഞങ്ങൾ ജയഭാരതം ജയഭാരതം യുവഭാരതം വരുന്നു ഞങ്ങൾ സമകാലത്തിൻ ശാന്തിനികേതം ഉയർത്താൻ ശാന്തിനികേതം ഉയർത്താൻ ഉണരട്ടെ യുഗപരിണാമത്തിൻ ഉദയാസ്തമയങ്ങൾ ഉയരട്ടെ നവ ചൈതന്യത്തിൻ വിദ്യാ ഭവനങ്ങൾ... |