സാരംഗി മാറിലണിയും (പാവക്കൂത്ത് )
This page was generated on May 5, 2024, 10:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,രഞ്ജിനി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2015 05:50:11.

സാരംഗി മാറിലണിയും ഏതപൂര്‍‌വ്വഗാനമോ
ശിശിരം മറന്ന വാനില്‍ ഒരു മേഘരാഗമോ
മൂവന്തിതന്‍ പുഴയിലൂടെ ഒഴുകീ ആരതി
(സാരംഗി)

പൊല്‍‌ത്താരകങ്ങള്‍ നിന്റെ കണ്ണില്‍ പൂത്തിറങ്ങിയോ
വിണ്‍‌ചന്ദ്രലേഖ നിന്റെ ചിരിയില്‍ കൂടണഞ്ഞതോ
സംഗീതമായ് നിന്‍ ജീവനില്‍ ചിറകാര്‍ന്നു വന്നു ഞാന്‍
ചൈത്രരാഗങ്ങളോര്‍ക്കവേ പൂക്കുന്ന ശാഖി ഞാന്‍
(സാരംഗി)

മഴവില്ലലിഞ്ഞു നിന്റെയുള്ളില്‍ പൂക്കളായതോ
അലയാഴി നിന്റെ പ്രേമഭാവം ഗാനമാക്കിയോ
നിറമുള്ളൊരീ നിമിഷങ്ങളില്‍ ശുഭഗീതമായി ഞാന്‍
ശ്രാവണോന്മാദരാത്രിയില്‍ നിന്നെ തേടി ഞാന്‍
(സാരംഗി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts