ഒന്നാം തരം (സ്നേഹദീപം )
This page was generated on April 27, 2024, 5:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി കെ ബാലചന്ദ്രൻ ,മിസ് കുമാരി ,ബേബി വിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:04.
ഒന്നാം തരം ബലൂണ്‍ തരാം
ഒരു നല്ല പീപ്പീ തരാം
ഓടിയോടി വാ ..
ഓടിയോടിയോടി വന്നൊരു
മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ

പാട്ടു പാടും പെട്ടി തരാം
താളം മുട്ടാന്‍ ചെണ്ട തരാം
പാട്ടു പാടും പെട്ടി തരാം
താളം മുട്ടാന്‍ ചെണ്ട തരാം
ചോടു വെച്ചൂ -
ചോടു വെച്ചു ചോടു വെച്ചു
കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ
(ഒന്നാം തരം)

അരപ്പാത്രം പാലു തരാം
അമ്മ വന്നാല്‍ കാപ്പി തരാം
ആടിയാടി അരികില്‍ വന്നൊരു
നൃത്തം ചെയ്താട്ടേ-
നല്ലൊരു നൃത്തം ചെയ്താട്ടേ (ഒന്നാം തരം)

ചാന്തു കൊണ്ടൊരു പൊട്ടു തരാം
ചക്കറം വെച്ചൊരു വണ്ടി തരാം
ചാടി ചാടി ചാടി വന്നൊരു
കഥ പറഞ്ഞാട്ടേ-
നല്ലൊരു കഥ പറഞ്ഞാട്ടേ (ഒന്നാം തരം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts