മാമാങ്കം (മാമാങ്കം)
This page was generated on May 20, 2024, 11:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് പ്രകാശ് ,കൊച്ചിന്‍ ഹനീഫ ,പ്രേം നസീര്‍ ,ജയന്‍ ,കടുവാക്കുളം ആന്റണി ,എം എൻ നമ്പ്യാർ ,ഉസലൈ മണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:42.
മാമാങ്കം മാമാങ്കം........
മാമാങ്കം മാമാങ്കം മാമല നാട്ടിന്‍ മഹാമഹം
വീരകേരള വിരചിത ചരിതം
ചോരയീലെഴുതും മഹാമഹം
(മാമാങ്കം മാമാങ്കം........)

നാടിനുമുഴുവന്‍ നവോത്സവം
തിരുനാവാ മണലില്‍ ജയോത്സവം
ആനപ്പടയും കുതിരപ്പടയും
അണിയണി ചേരും രണോത്സവം... ഹൊയ്
ഓഹൊഹൊഹൊ..........
(മാമാങ്കം മാമാങ്കം........)

പാലക്കാടും പാലിയവും
വന്‍ കായംകുളവും വേണാടും
കൂടാരങ്ങളില്‍ കൂടുന്നു
പടനായകരുടവാളൂരുന്നു.. ഹൊയ്
ഒഹൊഹൊഹൊ......

(മാമാങ്കം മാമാങ്കം........)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts