സ്നേഹപ്രപഞ്ചമേ (നിത്യ വസന്തം )
This page was generated on May 15, 2024, 7:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:33.

സ്നേഹപ്രപഞ്ചമേ നിന്നപാരതയിലെ
സത്യവും മിഥ്യയും കണ്ടു ഞാൻ
ദുഃഖം നിതാന്തദുഃഖങ്ങളെരിയും
അഗ്നിമുഖങ്ങൾ കണ്ടു ഞാൻ

മധുവിധുരാവിലെൻ കാമുകി മറ്റൊരു
മദനശയ്യയിൽ മയങ്ങുന്നുവോ
മാനസ സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞു
മാനസ സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞു
മൌനമായ് എന്നാത്മരാഗനാളം
മൌനമായ് എന്നാത്മരാഗനാളം
(സ്നേഹപ്രപഞ്ചമേ....)

ഏതോ ശൂന്യമാം സാഗരഭൂവിൽ
ഏകാന്തയാത്ര തുടരുന്നു ഞാൻ
മൂകാനുരാഗത്തിൻ കണ്ണുനീർതുള്ളിയാൽ
മൂകാനുരാഗത്തിൻ കണ്ണുനീർതുള്ളിയാൽ
മംഗളേ നിനക്കു പുഷ്പാഞ്ജലി
മംഗളേ നിനക്കു പുഷ്പാഞ്ജലി
(സ്നേഹപ്രപഞ്ചമേ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts