വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജിതിന് ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:14.
പ്രഭാതകിരണം മൌലിയിലണിയും പ്രപഞ്ചതാപസി അറിയാതെ പകലും രാത്രിയും പടിഞ്ഞാറ്റിയിൽ വെച്ചു പതിവായ് സന്ധ്യയിൽ കണ്ടുമുട്ടും പരസ്പരം ഹൃദയങ്ങൾ പങ്കു വെയ്ക്കും ( പ്രഭാതകിരണം) അവളുടെ കാർകൂന്തൽ ചുരുളുകൾക്കുള്ളിൽ അവനെ നിശിഥിനി ഒളിച്ചുവെയ്ക്കും അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ അവരവരേപ്പോലും മറന്നുനിൽക്കും (പ്രഭാതകിരണം) നിശയുടെ നിറമാറിൽ ആയിരമായിരം നഖക്ഷത താരകൾ തെളിഞ്ഞുനിൽക്കും അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ നിശ്വാസ മേഘങ്ങൾ മറച്ചുവെയ്ക്കും ( പ്രഭാതകിരണം) |