വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,കല്യാണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഉണ്ണിമേരി ,കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:10.
ഇന്നോളം ... ഇന്നോളം കാണാത്ത മുഖപ്രസാദം ഈയിടെ പെണ്ണിനൊരു കള്ള നാണം ഒറ്റയ്ക്കിരുന്നണിഞ്ഞൊരുങ്ങിക്കൊണ്ടാരെയോ ഓര്‍ക്കുമ്പോള്‍ ഉണരുന്ന ശൃംഗാരം (ഇന്നോളം) മിണ്ടാപ്പൂച്ചയുടെ കപട ഭാവം - ഉള്ളില്‍ ചെണ്ടമേളം കൊട്ടും ആശാ വാദ്യഘോഷം മിണ്ടാപ്പൂച്ചയുടെ കപട ഭാവം - ഉള്ളില്‍ ചെണ്ടമേളം കൊട്ടും ആശാ വാദ്യഘോഷം ഇളകിയാട്ടം തിരനോട്ടം മുടിയാട്ടം - ഇപ്പോള്‍ ഇടയ്ക്കിടെ പെണ്ണിനൊരു ചാഞ്ചാട്ടം - ആ ഇടനെഞ്ചില്‍ ഉത്സാഹ തുള്ളാട്ടം (ഇന്നോളം ) ആയിരം നെയ്ത്തിരി കൈത്തിരി പൂത്തിരി ആരോരും കാണാത്ത കള്ളച്ചിരി ആയിരം നെയ്ത്തിരി കൈത്തിരി പൂത്തിരി ആരോരും കാണാത്ത കള്ളച്ചിരി താലി പീലി മയില്‍പ്പീലി - പിന്നെ താലികെട്ടുത്സവ താലപ്പൊലി -മോഹം താളം തുള്ളും തങ്ക ചിലമ്പൊലി (ഇന്നോളം ) |