വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,കെ പി ഉമ്മർ ,അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:09.
കുന്നിക്കുരുവിന്റെ കണ്ണെഴുതി കന്നിനിലാവോ പൊന്‍ വെയിലോ കാറ്റേ കാറ്റേ നിനക്കറിയാമോ? കടംകഥക്കുത്തരം നീപറയാമോ? അറിയാമോ ഹോയ് പറയാമോ ഹോയ് കാശിത്തുമ്പയ്ക്കു കാതുകുത്ത് മലയന്‍ തട്ടാനോ മാബലിയോ കാതുകുത്തിനു പായസം വെച്ചത് കരിവരിവണ്ടോ തുമ്പികളോ? തത്തേ തത്തേ നീ ചൊല്ലാമോ? ചൊല്ലാമോ ചൊല്ലാമോ ഹോയ് കുന്നിക്കുരുവിന്റെ കണ്ണെഴുതി....... തത്തമ്മപ്പെണ്ണിനു മുറുക്കാന്‍ കൊടുത്തത് പുലരിക്കതിരോ മൂവന്തിയോ? പാടത്തുപൊന്തിയ പവിഴം കട്ടത് പണിക്കരേമാനോ പനങ്കിളിയോ? മൈനേ മൈനേ കഥയറിയാമോ അറിയാമോ പറയാമോ ഹോയ് കുന്നിക്കുരുവിന്റെ കണ്ണെഴുതി....... |