വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഖാന് സാഹിബ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:59.
താലപ്പൊലിയോടെ നീയണഞ്ഞു നീലമിഴിയുമായ് ആത്മസഖീ ചന്ദമുതിരും നിന് മേനിയതില്‍ ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ) സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു തങ്കക്കിനാവിന്റെ പൂവനത്തില്‍ തങ്കമെനിക്കു വിരുന്നൊരുക്കി തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ) വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ് ഒടുവില്നീയെത്തി മണിയറയില്‍ ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു താരുണ്യദാഹത്തിന് തേന്‍ നുകരും താരുണ്യദാഹത്തിന് തേന്‍ നുകരും (താലപ്പൊലിയോടെ) |