അമ്പിളിക്കാരയിലുണ്ണിയപ്പം (അല്ലാഹു അക്ബർ)
This page was generated on May 3, 2024, 3:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:18.
അമ്പിളിക്കാരയിലുണ്ണിയപ്പം
ഉമ്മായ്ക്കൊരിത്തിരി ഉപ്പായ്ക്കൊരിത്തിരി
ഉണ്ണിക്കോ
ഉണ്ണിക്കു തിന്നാൻ ഒത്തിരിയൊത്തിരി (അമ്പിളി...)

മേലേ വീട്ടിലടുക്കളയിൽ (2)
നീലമുകിലിന്നടുപ്പുകല്ലിൽ
മാനത്തെ മൂത്തമ്മ മക്കൾക്കു നൽകാൻ
നേരമിരുട്ടുമ്പോൾ നെയ്യപ്പം വാർക്കും (അമ്പിളി...)


കുഞ്ഞിക്കൈ രണ്ടിലും കാപ്പു വേണം
കുട്ടിക്കുപ്പായവും തളയും വേണം (2)
ഒപ്പത്തിനൊപ്പം രണ്ടു കവിളത്തും
ഉപ്പാടെ ചുണ്ടു കൊണ്ടുമ്മ വേണം (അമ്പിളി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts