കേളീ നളിനം (തുലാവർഷം )
This page was generated on April 28, 2024, 2:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംസലില്‍ ചൗധരി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍സുധീർ ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2021 16:48:00.

കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരില്‍ നീ
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ..
കേളീ നളിനം വിടരുമോ ...

നിശാ നൃത്ത സോപാനത്തില്‍
തുഷാരാര്‍ദ്ര ശില്‍പ്പം പോലെ
ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിര്‍ത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നിൻ
കേളീ നളിനം വിടരുമോ..

മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണര്‍്ത്താന്‍് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമകുടീരം
ശതാവരി ചിത്രകുടീരം
ഇണ ചേരും ആശ്ലേഷത്തില്‍
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിന്‍ പാദസ്വരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നിൻ
കേളീ നളിനം വിടരുമോ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts