വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:17.
വേദനകള്‍ തലോടി മാറ്റും ദേവാ ശ്രീയേശുദേവാ ആലംബഹീനയായ് മുട്ടുകുത്തും എനിക്കഭയം നിന് തിരുഹൃദയം ഈയാമ്പാറ്റകള്പോല് സ്വപ്നങ്ങള്‍ പിടയു- ന്നൊരീയുഷ്ണമേഖലയില് ഒരു തളിര്മരത്തണലില്ലേ - ഒരു തണ്ണീര്പ്പന്തലില്ലേ ഈ അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ - ശ്രീയേശുദേവാ... കാരുണ്യവാനായ കര്‍ത്താവേ - ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ ദു:ഖങ്ങളില്‍ ആശ്വാസവും ആവശ്യങ്ങളില്‍ സഹായവും നല്കി ഞങ്ങളുടെകൂടെ വസിക്കേണമേ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ.. ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു- ന്നൊരീ ദു:ഖവീഥികളില് ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ ഒരു തൃക്കൈത്തുണയില്ലേ ഈ ഇടയപ്പെണ്ണിന്റെ മെഴുകു വിളക്കുകള്‍ അവിടന്നു വാങ്ങുകയില്ലേ - ദേവാ - ശ്രീയേശുദേവാ... (വേദനകള്‍) |