വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:52.
പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം (പുരുഷന്മാരുടെ....) മാറിലെ തുകിലുകൾ മുറുകുന്നു എൻ മാനസതാളങ്ങളുലയുന്നു പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം വീഞ്ഞിൻ നൈവേദ്യം പെണ്ണൊരു വീഞ്ഞിൻ നൈവേദ്യം ഒമർ ഖയ്യാമിൻ തൂലികയിൽ സോളമനേന്തിയ ചെങ്കോലിൽ (ഒമർ ഖയ്യാമിൻ....) അവളുടെ ചുണ്ടുകൾ ചുംബിച്ചപ്പോൾ അനശ്വരകാവ്യങ്ങളായി തൊടൂ എന്നെ തൊടൂ എന്റെ വികാര വീണമുറുക്കൂ (പുരുഷന്മാരുടെ....) വിണ്ണിൻ നിറമദ്യം പെണ്ണൊരു വിണ്ണിൻ നിറമദ്യം ഇന്ദ്രസദസ്സിൻ വേദികളിൽ നന്ദനവനിയിലെ വീഥികളിൽ (ഇന്ദ്രസദസ്സിൻ....) അവളുടെ പാദദളം പതിഞ്ഞപ്പോൾ അസുലഭയൗവ്വനമായി വിടൂ എന്നെ വിടൂ എന്റെ വിലാസശയ്യയൊരുക്കൂ (പുരുഷന്മാരുടെ....) |