ഒരു മധുരിക്കും വേദനയോ (കല്യാണപ്പന്തല്‍ )
This page was generated on April 28, 2024, 8:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2014 15:14:18.
ഒരുമധുരിക്കും വേദനയോ
കണ്ണുനീരിന്റെ പുഞ്ചിരിയോ
നീയാരോ നീയാരോ
ഒന്നു പറയൂ എന്നനുരാഗമേ
അനുരാഗമേ അനുരാഗമേ

അകലേയിരിക്കുമ്പോഴെല്ലാം അവന്‍
അരികത്തൊന്നണയുവാന്‍ മോഹം
മാരനവന്‍ ചാരത്തു വന്നാല്‍ ... എന്തോ
മനതാരില്‍ വല്ലാത്ത നാണം
മനതാരില്‍ വല്ലാത്ത നാണം
ലലലാ ലലലാ ആഹഹാ ആഹാഹാ
ഒരു മധുരിക്കും വേദനയോ?

ആ...ഇരവിലുറങ്ങുന്ന നേരം
എന്റെയരികത്തവന്‍ വന്നു നില്‍ക്കും
മറോടു ചേര്‍ത്തെന്നെ പുല്‍കും
പിന്നെ ഞാനെങ്ങനെ പറയും?
കവിളത്തവന്‍ ഉം...ഉം...
ആഹഹാ ആഹാഹാ ലലലാ ലലലാ
ഒരു മധുരിക്കും വേദനയോ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts