വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:44.
ഗോപീ ചന്ദന കുറിയണിഞ്ഞൂ ഗോമതിയായവൾ മുന്നിൽ വന്നൂ ഗോപകുമാരന്റെ തിരുമുമ്പിൽ(2) ഗോപിക രാധികയെന്ന പോലെ (ഗോപീ ചന്ദന... ) തുമ്പപ്പൂ പല്ലുകൾ തൂമതൻ ചില്ലുകൾ അമ്പിളി പാൽ മുത്തുമാല തീർക്കേ (2) ആ രത്ന സൌന്ദര്യം ആത്മാവിൻ കോവിലിൽ (2) ആയിരം ആരതിയായ് വിരിഞ്ഞൂ... (ഗോപീ ചന്ദന... ) ചിത്രനഖങ്ങളാൽ ഓമന ഭൂമിയിൽ സ്വപ്ന പുഷ്പങ്ങൾ വരച്ചു നിൽക്കേ (2) ഭാവി തൻ ഗോപുര വാതിൽ തുറക്കുന്ന (2) ഭാഗധേയത്തിൻ മുഖം വിടർന്നൂ (ഗോപീ ചന്ദന... ) |