വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | അയിരൂര്‍ സദാശിവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:43.
ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്കിയ പ്രേമദേവതേ ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഹൃദയമാം ശംഖില്‍ ഭൂപാളവുമായ് ഉദയാദ്രിസാനുവിലൂടെ വെണ്‍കൊറ്റക്കുട ചൂടിയ നിന് മണി സ്യന്ദനമൊഴുകും വഴിയില്‍ മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട് മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ മുഖം കാണിക്കാന്‍ വന്നൂ രാഗം ഞാന്‍ - താളം ഞാന്‍ അനുരാഗം ഞാന്‍ (ശ്രീവത്സം) യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു ഒരു ജീവബിന്ദുവിനുള്ളില്‍ നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ ചന്ദനപ്രതിമകള്‍ക്കരികില്‍ കാലമാം കാമുകന് തന്ന നിന് കൌസ്തുഭം കടം ചോദിക്കാന്‍ നിന്നൂ- അന്നേ കടം ചോദിക്കാന്‍ നിന്നൂ ദാഹം ഞാന്‍ സ്നേഹം ഞാന്‍ നിത്യമോഹം ഞാന്‍ (ശ്രീവത്സം) |