വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:29.
മദന പഞ്ചമി മധുര പഞ്ചമി ഇന്നു മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും മിഥുനപഞ്ചമി (മദന...) മാനത്തെ അപ്സര സ്ത്രീകൾക്കിന്നു മദിരോത്സവം (2) അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം ആലിലക്കുമ്പിളിൽ സോമരസം പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം(മദന..) മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം അവരുടെ പൂവുടലിൽ പുരുഷഗന്ധം അഞ്ജനകൺകളിൽ സ്വപ്നസുഖം പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ പ്രാണഹർഷം (മദന..) |