വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | അടൂര്‍ ഭാസി ,മനോരമ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:17.
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - നിന്റെ അമ്മാങ്കുടത്തില്‍ തേനോ പാലോ തെന്മല പൂങ്കുറത്തി ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറവാ - എന്റെ അമ്മാങ്കുടത്തില്‍ തേനല്ല പാലല്ല കന്മദം കസ്തൂരി ചീകിക്കെട്ടിയ പീലിച്ചുരുള്‍മുടി എങ്ങനെയഴിഞ്ഞതെടീ - കുറത്തി എങ്ങനെയഴിഞ്ഞതെടീ (ചീകി) താഴു്വരക്കാട്ടിലെ തെക്കന്കാറ്റത്തു് താനെയഴിഞ്ഞതെടാ - കുറവാ താനെയഴിഞ്ഞതെടാ (ചിഞ്ചിലം) മൂക്കില്‍ കിടന്നൊരു മുക്കാണി മുക്കുത്തി എങ്ങനെ പോയിതെടീ - കുറത്തി എങ്ങനെ പോയിതെടീ (മൂക്കില്‍) കാവേരിയാറ്റില് ഞാന്‍ കുളിക്കാന്‍ പോയപ്പോ കാണാതെ പോയതെടാ - കുറവാ കാണാതെ പോയതെടാ (ചിഞ്ചിലം) ഏഴുകടലോടിവന്നൊരീ പൂഞ്ചോല എങ്ങിനെ കീറിയെടീ - കുറത്തി എങ്ങിനെ കീറിയെടീ (ഏഴു) ആര്യങ്കാവില്‍ ഞാന്‍ ചുള്ളിക്കു പോയപ്പോ അതു്കൊണ്ടു് കീറിയെടാ - കുറവാ അതു്കൊണ്ടു്കീറിയെടാ (ചിഞ്ചിലം) ആട്ടോം പാട്ടും കഴിഞ്ഞിന്നു രാത്രിയില്‍ വീട്ടില്‍ ചെല്ലുമ്പം - കുറത്തീ വീട്ടില്‍ ചെല്ലുമ്പം കവിളിലീ കൈനഖകല വീണകാര്യം കണ്ടുപിടിക്കുംഞാന് - കുറത്തീ കണ്ടുപിടിക്കും ഞാന്‍ (ചിഞ്ചിലം) |