ഉടുക്കുകൊട്ടി പാടും (കണ്ടവരുണ്ടോ )
This page was generated on May 22, 2024, 3:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംആനന്ദാംബരി
അഭിനേതാക്കള്‍രേണുക
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2020 15:24:18.

ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ?
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ നിന്റെ
തേരിലിരുത്താമോ?

കടയില്‍ നിന്നോ...കരയില്‍ നിന്നോ..
കവിതക്കാരാ നീ വന്നൂ
കാട്ടില്‍നിന്നൊ നട്ടില്‍നിന്നോ
കവര്‍ന്നെടുത്തു കൈതപ്പൂ
എല്ലാര്‍ക്കും സ്വന്തക്കാരന്‍...
എവിടെയും നാട്ടുകാരന്‍ നീ
എവിടെയും നാട്ടുകാരന്‍
(ഉടുക്കുകൊട്ടി...)

മറഞ്ഞിരിയ്ക്കും നിന്നെക്കാണാന്‍
മായാജാലമറിഞ്ഞൂടാ...(മറഞ്ഞിരിക്കും...)
താനെഉയരും നിന്‍ ഗാനത്തിന്‍
താളം പോലുമറിഞ്ഞൂടാ
എല്ലാര്‍ക്കും സ്വന്തക്കാരന്‍...
എവിടെയും നാട്ടുകാരന്‍ നീ
എവിടെയും നാട്ടുകാരന്‍
(ഉടുക്കുകൊട്ടി...)

ഓ...ഓ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts