സമരം വിമോചനസമരം (വിമോചന സമരം )
This page was generated on April 27, 2024, 6:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:56.

സമരം വിമോചനസമരം സമരം
സമരം വിമോചനസമരം സമരം
വിമോചനത്തിൻ സമരഭേരികൾ
വീണ്ടും വീണ്ടും മുഴങ്ങീ
വിനാശകാരികൾ വഞ്ചകവൃന്ദം
വിളറി വെളുത്തു നടുങ്ങി
സമരം സമരം സമരം
കണക്കു തീർക്കും സമയം വന്നു
ഉഷാർ ഉഷാർ ഉഷാര്‍
ലലല്ലലാ....ലലലാ....

ചതിയന്മാരുടെ നെഞ്ചിനു നേരെ
ചാട്ടവാറടികൾ പാഞ്ഞു പാഞ്ഞു
ചാട്ടവാറടികൾ പാഞ്ഞു
(ചതിയന്മാരുടെ....)
മാന്യത തന്നുടെ മൂടുപടങ്ങൾ
മണ്ണിൽ ചീന്തിയെറിഞ്ഞു
സുദിനം സുദിനം സുദിനം
പ്രതികാരത്തിൻ സുദിനം വന്നു
തയ്യാർ തയ്യാർ തയ്യാർ
ലലലാ.....ലലലാ....

മരണം പോലും... തോറ്റു മടങ്ങിയ...
മരണം പോലും തോറ്റു മടങ്ങിയ
കരവാളാണെൻ കരവാൾ
അടിമകൾ നിങ്ങളെ മോചിപ്പിക്കും
പടവാളാണെൻ പടവാൾ
മാനവനീതി.....
മാനവനീതി ജയക്കൊടി നാട്ടും
മഹോത്സവത്തിനു വരൂ വരൂ
വരൂ വരൂ വരൂ വരൂ
ലലലാ...ലലലലാ....
(സമരം.........)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts