കനകച്ചിലങ്ക (കളിത്തോഴി )
This page was generated on April 28, 2024, 4:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംകെ രാഘവന്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍കെ രാധ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:39.
 
കനകച്ചിലങ്കകിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങിനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയിമഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

അതിധന്യകളുഡുകന്യകള്‍മണിവീണകള്‍മീട്ടി
അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
സതതസുഖസുലഭതതന്‍ നിറപറവെച്ചു
ഋതുശോഭകള്‍ നിന്‍മുന്നില്‍ താലംപിടിച്ചു
തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുളമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയകവിതേ
പോവുന്നോ നൃത്തം നിര്‍ത്തിനീദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
തവകേശഭാരത്തിലൊരു നാരു പോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
മുനിമാരും മുകരുന്ന സുഖ ചക്രവാളം
പുണരുന്നു പുളകിതം മമ ജീവനാളം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts