വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,ടി ആർ ഓമന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:32.
കരയാതെമുത്തേ കരയാതെ കളങ്കമില്ലാത്ത മുഖപ്രസാദം കണ്ണുനീര് കൊണ്ടുനീ കഴുകാതെ (കരയാതെ...) പൊന്പുഞ്ചിരിയുടെ കിലുക്കാം ചെപ്പുകള്‍ എന്തേ കിലുങ്ങിയില്ല, ഇന്നെന്തേ കിലുങ്ങിയില്ല? പഞ്ചാരയുമ്മകള്‍ പോരാഞ്ഞിട്ടോ? പാതിരാസ്വപ്നമുണര്ത്തിയിട്ടോ? നുള്ളിയുണര്ത്തിയിട്ടോ? (കരയാതെ...) അഞ്ജനമിഴിയിലെ മണിയം പൂവുകള്‍ എന്തേ മയങ്ങിയില്ല? ഇന്നെന്തേ മയങ്ങിയില്ല? ഓമനപ്പാട്ടുകള്‍ പാടാഞ്ഞിട്ടോ പൂമടിമെത്ത വിരിക്കാഞ്ഞിട്ടോ അമ്മ വിരിക്കാഞ്ഞിട്ടോ? (കരയാതെ മുത്തേ...) |